SEARCH


Pulli Vettakkorumakan Theyyam (പുള്ളി വേട്ടക്കൊരുമകൻ തെയ്യം)

Pulli Vettakkorumakan Theyyam (പുള്ളി വേട്ടക്കൊരുമകൻ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


ശിവപുത്ര സങ്കല്പ്പ്ത്തിലുള്ള ഈ ദേവന്‍ കാട്ടാള വേഷം പൂണ്ട ശിവന് കാടത്തി വേഷം പൂണ്ട പാര്‍വതിയില്‍ ഉണ്ടായ പുത്രനാണ്. ഭൂമിയിലേക്കിറങ്ങിയ ദേവന്‍ പുള്ളിമനയില്‍ ആദ്യം ആരൂഡം നേടിയതിനാല്‍ പുള്ളിവെട്ടയ്ക്കൊരു മകന്‍ ആയി അറിയപ്പെട്ടുവത്രേ. കുശവരുടെ കുലദേവതയാണ് ഈ തെയ്യം. നീലിയാര്‍ ഭഗവതിക്കും അവര്‍ ഇതേ സ്ഥാനം നല്കുൊന്നുണ്ട്.
കണ്ണൂര്‍ കല്യാശ്ശേരിക്കും പറശ്ശിനിക്കടവിനും ഇടയിലുള്ള ആന്തൂര്‍ ആയിരുന്നു ഇവരുടെ ആദ്യ സങ്കേതം. ജാതി ഭേദമില്ലാതെ ഇവര്‍ ഉണ്ടാക്കുന്ന മണ്പാത്രങ്ങള്‍ എല്ലാവരും വാങ്ങുമായിരുന്നു. ഇവര്ക്ക് നാഗ ക്കാവുകളിലെ ഉണങ്ങിയ മരങ്ങള്‍ കൊണ്ട് പോകാനുള്ള അവകാശം ഉണ്ട്. ഈ സമുദായത്തിന് പയ്യന്നൂര്‍ മുതല്‍ പൈക്ക (കാസര്ഗോ്ഡ്‌) വരെ പ്രധാനമായി നാല് കഴകങ്ങള്‍ ഉണ്ട്. പീലിക്കോട്, എരിക്കുളം, കായക്കുളം, മാവിച്ചേരി എന്നിവയാണവ. ഇരുപത്തിയാറോളം തെയ്യക്കാവുകള്‍ ഇവര്ക്ക് സ്വന്തമായുണ്ട്. തെയ്യങ്ങള്‍ ഇവരെ ആന്തൂര്‍ നായര്‍ എന്നാണു സം
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍
Another one
ഭക്തിയും ഭക്തനും കരുണ കാരുണൃവാനും സര്‍വ്വോപരി ലോകൈകൃനാഥനായ മഹാ പരമേശ്വരന്‍റെ കാനന വേടഭാവത്തിലെ മൂര്‍ത്തീ ഭാവമാണ് ശ്രീ വേട്ടക്കൊരുമകന്‍ ,അതില്‍ നിന്നും ക്രോധാകുലനായ വേട്ടയ്ക്കൊരുമകന്‍റെ ഭാവമാണ് പുള്ളിവേട്ടയ്ക്കൊരുമകന്‍….. അധര്‍മ്മത്തെ ധര്‍മ്മം കൊണ്ട് നേരിടാന്‍ ദുഷ്ടര്‍ക്ക് വിളിപ്പാട് നല്‍കിയ മൂര്‍ത്തീ…
ചിട്ട വട്ടങളില്ലാതെ ഏത് സമയവും ക്ഷേത്രം ദര്‍ശ്ശിക്കാവുന്ന മൂര്‍ത്തീ… നടയിലാട്ടം എന്ന പ്രതൃേക ചടുല നൃത്തം(,ശിവതാണ്ഡവ സാദൃശൃമുണ്ട് താനും)അത് വേട്ടയ്ക്കൊരുങുന്ന പുള്ളിവേട്ടയ്ക്കൊരുമകന്‍റെ കോപാകുലമായ ഭാവമായാണ് പ്രതിധ്വനിക്കുന്നത്..





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848